ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച വിജയം നേടി. സിനിമയുടെ അറുപതാം ദിന വിജയാഘോഷത്തിൽ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കുമൊപ്പം അജിത്‌ അന്ധാരെ (വയാകോം 18) പങ്കെടുത്തു.15.9 കോടി ചിലവിൽ നിർമ്മിച്ച ചിത്രം ഇതിനോടകം അഞ്ച് കോടിയോളം ലാഭം നേടിയതായി സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു . തമിഴ്‌/തെലുങ്ക്‌ സാറ്റലൈറ്റ്‌, റീമേക്ക് റൈറ്റ്സ് വിറ്റുപോയിട്ടില്ല. കേരളത്തിൽ നിന്ന് 9.10 കോടിയും കേരളത്തിനു പുറത്തുനിന്ന് 78 ലക്ഷവും ഷെയർ വന്നു.സാറ്റലൈറ്റും ഡിജിറ്റൽ ഭാഗികാവകാശവും സൺ റ്റിവി 5.7 കോടിക്ക് സ്വന്തമാക്കി.ഡിജിറ്റൽ ഭാഗികാവകാശം( ജിയൊ): 1.3 കോടി , ഹിന്ദി സാറ്റലൈറ്റ്‌: 1.9 കോടി, ഓവർസ്സീസ്‌: 1.8 കോടി, ഓഡിയോ ആന്റ്‌ വീഡിയോ:30 ലക്ഷം. ദിലീപിന്റെ ജനപ്രിയ നായക വേഷവും മികച്ച ഹാസ്യ രംഗങ്ങളും ചേർന്ന് കോടതി സമക്ഷം ബാലൻ വക്കീൽ ഒരു കോമഡി എന്റർടൈനർ എന്ന നിലയിൽ മികച്ച അഭിപ്രായം നേടിയിരുന്നു. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രമേയവും അവതരണരീതിയുമാണ് ബി.ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിൽ പിന്തുടർന്നത്.

 

Spread the love
 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share