മലയാളത്തിൽ വൻ വിജയം നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പവൻ കല്യാൺ ആണ് ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥ പൂർണമായി മാറ്റാൻ പവൻ കല്യാൺ നിർദ്ദേശം നൽകിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കിൽ വില്ലനായി അവതരിപ്പിക്കാൻ നിർദേശം വന്നതായാണ് വാർത്ത.നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥയിൽ മാറ്റങ്ങൾ വേണമെന്നും പവൻ കല്യാൺ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടു.സിത്താര എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ നാഗ വസ്മി നിർമിക്കുന്ന ചിത്രം സാ​ഗർ ചന്ദ്രയാണ് സംവിധാനം ചെയ്യുക.

അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.ആദ്യാവസാനം പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന തിരക്കഥയും സിനിമയുടെ സവിശേഷത ആയിരുന്നു.ഹിന്ദി അടക്കം പല ഭാഷകളിലേക്കും അയ്യപ്പനും കോശിയുടേയും റീമേക്ക് അവകാശം വിറ്റു പോയത് വലിയ തുകയ്ക്കാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •