അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം എന്ന സിനിമയിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി അനസൂയ ഭരദ്വാജ് എത്തുന്നു. മുൻപ് മമ്മൂട്ടിയോടൊപ്പം യാത്ര എന്ന തെലുഗ് സിനിമയിലും അവർ വേഷമിട്ടിട്ടുണ്ട്. സിനിമയിലും ടി.വി സ്ക്രീനിലും അനസൂയ സജീവമാണ്. മികച്ച കഥാപത്രങ്ങൾ അവതരിപ്പിക്കാനും അവയിലൂടെ ഓർമ്മിക്കപ്പെടാനുമാണ് തന്റെ ആഗ്രഹമെന്ന് അനസൂയ പറയുന്നു അടുത്ത മാസം ആദ്യം അനസൂയ .ഭീഷ്മ പർവ്വത്തിൽ ജോയിൻ ചെയ്യും. വലിയ താര നിരയും മികച്ച ടെക്‌നീഷ്യന്മാരും അണിനിരക്കുന്ന ഈ സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുന്നു. ചില ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കരുത് എന്ന് അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചിരുന്നു.


ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള സിനിമ അടുത്തിടെ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട സിനിമയാണ്.കോവിഡ് സൃഷ്ട്ടിച്ച ഇടവേളക്കു ശേഷം മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപർവം.മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് സംവിധാനം.സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ അണിയറയിൽ ഒരുങ്ങുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •