അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയ ഗാനങ്ങളിൽ ഒന്നാണ് ‘പൂമുത്തോളെ..’. ജോസഫ് എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിന് രഞ്ജിന്‍ രാജ് എന്ന യുവ സംഗീത സംവിധായകനാണ് ഈണം പകർന്നത്. ഇപ്പോഴിതാ രഞ്ജിന്റെ പുതിയ ഗാനവും സംഗീത പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നു.നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിലെ ‘കൈനീട്ടി ആരോ’ എന്ന് തുടങ്ങുന്ന ഗാനം ബി കെ ഹരിനാരായണനാണ് രചിച്ചിരിക്കുന്നത്.മെറിന്‍ ഗ്രിഗറി ആണ് ഗായിക.ദീപക് പറമ്പോൽ,ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.സ്‌കൂള്‍ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ വിഷ്ണുരാജിന്റേതാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് അരുണ്‍ ജെയിംസ്.മാക്ട്രോ പ്രൊഡക്ഷന്‍സാണ് ‘ഓര്‍മയില്‍ ഒരു ശിശിരം’ നിർമ്മിച്ചിക്കുന്നത്.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •