നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നതായി നടി പാര്‍വതി തിരുവോത്ത് പറഞ്ഞു . എന്നാല്‍ അതില്‍ ഡബ്ലു.സി.സിക്കോ തനിക്കോ ആശങ്കയില്ലെന്നും വൈകിയാണെങ്കിലും നീതി ലഭിക്കുകതന്നെ ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അവർ പറഞ്ഞു.വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികള്‍ ജനം കാണുന്നുണ്ട്. അതുവഴി സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആളുകള്‍ അവരെത്തന്നെ തുറന്നുകാട്ടുകയാണ്. കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകള്‍ കാണുന്നുണ്ട്. സാമൂഹികമായ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍വതി കൂട്ടിച്ചേർത്തു.വളരെയധികം ഭീതിയുണര്‍ത്തുന്ന ഘട്ടത്തില്‍ക്കൂടിയാണ് ഇന്ത്യന്‍ രാഷ്ട്രീയം കടന്നുപോകുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി പാര്‍വതി പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •