യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണോദ്യോഗസ്ഥനെ സ്ഥലംമാറ്റി. പെരുമ്പാവൂർ സി.ഐ. ബൈജു പൗലോസിനെ കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലംമാറ്റിയത്. നടൻ ദിലീപ് പ്രതിയായ കേസിന്റെ നിർണായകഘട്ടത്തിൽ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതിൽ എ.ഡി.ജി.പി യും സ്പെഷ്യൽ പ്രോസിക്യൂട്ടറും അതൃപ്തരാണ് എന്നും റിപ്പോർട്ടുകളുണ്ട് .എന്നാൽ സ്ഥലംമാറ്റം കേസന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് ഔദ്യോഗികതലങ്ങളിൽനിന്നുള്ള പ്രതികരണം. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിൽ വിചാരണ കൃത്യമായി മുന്നോട്ടുപോകുമെന്നാണ് ഇവരുടെ ഭാഷ്യം.കേസില്‍ വിചാണക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.ഏറെ നാളായി ഹൈക്കോടതിക്കു മുന്നിലുള്ള നടിയുടെ ആവശ്യമാണ് ഫലം കണ്ടത്. ഇതിനെതിരെ ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി പരിഗണിച്ചില്ല.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •